InternationalLatest

അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ക്ക് സഹായം ആവശ്യമുള്ളതായി യൂനിസെഫ്

“Manju”

ജനീവ: അഫ്ഗാനിസ്താനിലെ ഒരു കോടി കുട്ടികള്‍ക്കാണ് സഹായം ആവശ്യമുള്ളതെന്ന് യുനിസെഫ്. ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ഈ വര്‍ഷം 10 ലക്ഷം കുട്ടികളില്‍ പോഷകാഹാര കുറവുണ്ടായേക്കാമെന്നും യുനിസെഫ് വ്യക്തമാക്കി.

വര്‍ഷങ്ങളായുള്ള വരള്‍ച്ച, സംഘര്‍ഷം, സാന്പത്തിക തകര്‍ച്ച,എന്നിവയോടൊപ്പം കോവിഡ് കൂടി വന്നതോടെ രാജ്യത്തെ 1.40 കോടി ജനത്തിന് ഭക്ഷ്യ സുരക്ഷിതത്വമില്ലാതായെന്ന് ഐക്യരാഷ്ട്രസഭ ഭക്ഷ്യ പരിപാടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നല്‍കി. അതേസമയം, ലോക ബാങ്ക് അഫ്ഗാനുള്ള ധനസഹായം നിര്‍ത്തി.

Related Articles

Back to top button