KeralaLatest

‘നൂറ് ദിനം നൂറ് പുസ്തകങ്ങള്‍’ സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും

“Manju”

തൃശൂര്‍: 100 ദിനം-100 പുസ്തകം-പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള കേരള സംഗീത നാടക അക്കാദമിയുടെ ബൃഹത്തായ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളില്‍ ആദ്യത്തെ നാല് പുസ്തകങ്ങള്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അക്കാദമി പുരസ്‌കാര വിതരണ ചടങ്ങില്‍ പ്രകാശനം ചെയ്യും.

ബിനു.എം പള്ളിപ്പാടിന്റെ ചെങ്ങന്നൂരാതിപ്പാട്ട്, കെ എ ശങ്കരന്റെ ഉത്തരേന്ത്യന്‍ സംഗീതധാര, ടി എം എബ്രഹാമിന്റെ എന്‍ എന്‍ പിള്ള , വി.ഡി പ്രേമപ്രസാദിന്റെ നാടകപ്പാതയിലെ വഴിവിളക്കുകള്‍ എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്യുക.
അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍കുമാര്‍ പുസ്തക പരിചയം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമി 100 പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്

Related Articles

Back to top button