IndiaLatest

പ്രധാനമന്ത്രി കേരളത്തിലേക്ക്

“Manju”

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 ന് കേരളത്തിലെത്തും. തിരുവനന്തപുരത്തേക്കാണ് അദ്ദേഹം എത്തുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം വരുന്നതെങ്കിലും മോദിയുടെ ഇപ്പോഴത്തെ കേരള സന്ദര്‍ശനത്തിന് ചില രാഷ്ട്രീയ മാനങ്ങള്‍ ഉണ്ട്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന 164 പ്രകാരംനടത്തിയ രഹസ്യമൊഴിയും വെളിപ്പെടുത്തലുകളും കേരള രാഷ്ട്രീയത്തിലെ കാലാവസ്ഥയെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ കേസിനെ കുറിച്ചും പുതിയ വെളിപ്പെടുത്തലിനെ കുറിച്ചും മോദി എന്ത് പറയും എന്നാകും എല്ലാവരും ഉറ്റുനോക്കുക.
പിണറായിയും സി പി എം ഉം പ്രതിരോധത്തിലായിരിക്കുന്ന ഈ സാഹചര്യം പ്രധാനമന്ത്രി എങ്ങനെ രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം മോദിയും പിണറായും തമ്മിലൊരു സൗഹൃദമുണ്ട്. ആ ഇക്വേഷന് വിള്ളല്‍ വീഴുമെന്ന കണക്കുകൂട്ടല്‍ തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പൊതുപരിപാടിയില്‍ വികസനം പറയുമ്ബോള്‍ രാഷ്ട്രീയം പറയാതെ മോദിക്ക് പ്രസംഗം അവസാനിപ്പിക്കാന്‍ ആകില്ല. ഇടതു ക്യാമ്ബുകളിലും മോദിയുടെ വരവ് അസഹിഷ്ണത ഉണ്ടാക്കിയേക്കാം.
കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് അനുസരിച്ച്‌, സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കു തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്.

Related Articles

Back to top button