IndiaLatest

സുപ്രീം കോടതിയില്‍ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

“Manju”

ഡല്‍ഹി ;സുപ്രീംകോടതിയില്‍ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മൂന്ന് വനിതാ ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് പുതിയ വനിതാ ജഡ്ജിമാര്‍. ഇതില്‍ ബി വി നാഗരത്ന 2027ല്‍ ആദ്യ വനിത ചീഫ് ജസ്റ്റിസായേക്കും. സുപ്രീംകോടതി ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാര്‍ ഒന്നിച്ചു ചുമതല എല്‍ക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കോടതി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി മലയാളിയായ സി ടി രവികുമാറും സത്യപ്രതിജ്ഞ ചെയ്തു.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം എം സുന്ദരേഷ്‌ എന്നിവരും, അഭിഭാഷകരില്‍ നിന്ന് മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹയും സത്യപ്രതിജ്ഞ ചെയ്തു.

Related Articles

Back to top button