IndiaLatest

32 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ കൃഷ്ണാഷ്ടമി ആഘോഷിച്ചു

“Manju”

ശ്രീനഗര്‍: നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ പണ്ഡിറ്റുകള്‍ ജന്മാഷ്ടമി ആഘോഷിച്ചു. ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി നാളില്‍ വലിയ രീതിയിലുള്ള ആഘോഷങ്ങളും ഘോഷയാത്രയുമാണ് കാശ്മീരില്‍ കണ്ടത്. ഹബ്ബാ കാദല്‍ ഏരിയയിലുള്ള ഗണപതി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.

ഇവിടെ നിന്ന് ലാല്‍ ചൗകിലുള്ള ക്ളോക് ടവറിലാണ് ഘോഷയാത്ര അവസാനിച്ചത്. തുടര്‍ന്ന് അമീറാകാടാല്‍ പാലം, ജഹാംഗീര്‍ ചൗക്ക് വഴി ക്ഷേത്രത്തില്‍ തിരിച്ചെത്തി. ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ്വും ആത്മവിശ്വാസവും പ്രഖ്യാപിക്കുന്നതായിരുന്നു ജന്മാഷ്ടമി ആഘോഷം.

ഇത്രയും നാളുകള്‍ക്ക് ശേഷം നടത്തിയ കൃഷ്ണാഷ്ടമി ആഘോഷങ്ങളില്‍ കശ്മീരിലെ ന്യൂനപക്ഷങ്ങള്‍ വളരെ സന്തോഷത്തിലാണ്. കശ്മീരി പണ്ഡിറ്റുകളില്‍ ഭൂരിഭാഗവും 1990 കളില്‍ തീവ്രവാദികളുടെ ആക്രമണം കാരണം ജമ്മു കശ്മീരിന് പുറത്തേക്ക് സ്വത്തുക്കളെല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് രക്ഷപെട്ടവരാണ്.

ഭീകരരുടെ പിടിയിലമര്‍ന്നിരുന്ന കശ്മീരിലെ ഹിന്ദുക്കള്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആഘോഷം ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. ഇത്തവണ ലാല്‍ ചൗക്കില്‍ സ്വാതന്ത്ര്യ ദിനാഘോഷവും നടന്നിരുന്നു. 2019ല്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനുശേഷം വന്‍മാറ്റങ്ങളാണ് കശ്മീരില്‍ സംഭവിക്കുന്നത്.

ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഒത്തുചേര്‍ന്ന് ഇവരെല്ലാം മതപരമായ ഘോഷയാത്ര നടത്തിയപ്പോള്‍ പുരുഷന്മാരും സ്ത്രീകളും നൃത്തം ചെയ്യുന്നതും പൂക്കള്‍ അര്‍പ്പിക്കുന്നതും കാണാമായിരുന്നു. കുപ്വാരയിലെ ഹന്ദ്വാര മാര്‍ക്കറ്റിലും പണ്ഡിറ്റുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

https://www.eastcoastdaily.com/wp-content/uploads/2021/08/whatsapp-video-2021-08-30-at-10.06.43-pm.mp4?_=2

Related Articles

Back to top button