InternationalLatest

അ​മി​ത ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ചൈ​ന

“Manju”

ബെ​യ്ജിം​ഗ്: കു​ട്ടി​ക​ളി​ലെ അ​മി​ത​മാ​യ ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ചൈ​ന. ഇ​നി​മു​ത​ല്‍ രാ​ജ്യ​ത്ത് 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഒ​രു മ​ണി​ക്കൂ​ര്‍ മാ​ത്ര​മെ ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ക​ളി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ളു. രാ​ത്രി എ​ട്ട് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യാ​ണ് ഗെ​യിം ക​ളി​ക്കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ചൈ​ന​യി​ലെ നാ​ഷ​ണ​ല്‍ പ്ര​സ് ആ​ന്‍​ഡ് പ​ബ്ലി​ക്കേ​ഷ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ച്‌ അ​റി​യി​ച്ച​ത്. അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്ത് മാ​ത്ര​മെ കു​ട്ടി​ക​ള്‍​ക്ക് ഗെ​യിം ല​ഭ്യ​മാ​കു​ന്നു​ള്ളു എ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ഗെ​യിം ക​മ്പനി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Articles

Back to top button