InternationalLatest

വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ്; പ്രവാസി അറസ്റ്റില്‍

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തിവന്ന പ്രവാസിയെ പിടികൂടി. ഇയാള്‍ അറബ് വംശജനാണെന്നാണ് വിവരം. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളും 12 ഏഷ്യക്കാരുമാണ് ഓഫീസ് നടത്തിവന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യാജഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓഫീസ് റെയ്ഡ് ചെയ്തത്. അറസ്റ്റിലായവരെ നാടു കടത്താനാണ് തീരുമാനം.

Related Articles

Back to top button