KeralaLatest

പി.കെ. ശശി കെടിഡിസി ചെയർമാന്‍

“Manju”

തിരുവനന്തപുരം: ഷൊർണ്ണൂർ മുൻ എംഎൽഎ പികെ ശശിയെ കെ‍ടിഡിസി ചെയർമാനായി നിയമിച്ചു. എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് പി കെ ശശിക്ക് നിയമനം നല്‍കിയത്. ലൈംഗികാതിക്രമ പരാതിയിൽ പി.കെ.ശശിയെ പാർട്ടിയിൽനിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2 വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തു.
2019 നവംബർ 26 നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.

Related Articles

Back to top button