IndiaLatest

പുട്ടിനൊപ്പം പഴം വേണ്ടാത്രെ..!!

“Manju”

പുട്ടും പഴവും കോമ്പിനേഷന്‍ കേള്‍ക്കാത്തവരാരുമില്ല.. പുട്ടിന് പ്രത്യേകിച്ച് കറിയൊന്നുമില്ലെങ്കിലും പഴും വെച്ച് അഡ്ജസ്റ്റ് ചെയ്യാറുണ്ട്.  ഇനി അത് വേണ്ട എന്നാണ് പറയുന്നത്.  രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്.
പ്രഭാത ഭക്ഷണത്തില്‍ മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ട്. നല്ല ചൂടുള്ള പുട്ടും അതിനൊപ്പം കടലക്കറിയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ മലയാളികള്‍ക്കിടയില്‍ ഏറെ സജീവമായ പുട്ടും പഴവും കോംബിനേഷന്‍ അത്ര നല്ലതല്ല. പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധര്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്.
പുട്ടും പഴവും കോംബിനേഷന്‍ വയറിന് അത്ര നല്ലതല്ലത്രെ. അതുകൊണ്ട് പുട്ടിനൊപ്പം കടലക്കറിയോ ചെറുപയര്‍ കറിയോ കഴിക്കുന്നതാണ് നല്ലത്. പുട്ടും പഴവും ചേര്‍ത്തു കഴിച്ചാല്‍ അത് ദഹനപ്രക്രിയയെ പോലും സാരമായി ബാധിച്ചെന്ന് വരാം. നെഞ്ച് നീറാനും കാരണമാകും.
ഇനി പുട്ടും പഴവും മാറ്റിപ്പിടിക്കാം.. പുട്ടും കടലയും സ്ഥിരമാക്കാം..

Related Articles

Back to top button