LatestThiruvananthapuram

തിരുവനന്തപുരം ജില്ലയിലെ നാളെ വാക്സിനേഷന്‍; ജില്ലാ കളക്ടര്‍

“Manju”

തിരുവനന്തപുരം ജില്ലയിലെ 19 സര്‍ക്കാര്‍ ആശുപത്രികളില്‍ നാളെ വാക്സിനേഷന്‍ നല്‍കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും കൊവാക്സിന്‍ ആണ് നല്‍കുന്നത്. മറ്റുള്ള സ്ഥാപനങ്ങളില്‍ കൊവീഷീല്‍ഡ്‌ വാക്‌സിന്‍ നല്‍കും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. തൊട്ടടുത്തുള്ള ആളുമായി രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. വാക്‌സിനേഷനായി എത്തുന്നവര്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.

Related Articles

Back to top button