IndiaLatest

ചലച്ചിത്ര പിന്നണി ഗായകന്‍ രവീന്ദ്രനാഥ്‌ അന്തരിച്ചു

“Manju”

തലശേരി: ചലച്ചിത്ര പിന്നണി ഗായകന്‍ രവീന്ദ്രനാഥ്‌ (65) ചെന്നൈയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ ധര്‍മ്മടം പാലയാട്ടെ വീട്ടുവളപ്പില്‍. തൃപ്പുണിത്തുറ ആര്‍.എല്‍.വി. സംഗീത കോളജില്‍നിന്നും ഗാനഭൂഷണം പാസായ രവി മികച്ച ചിത്രകാരന്‍ കൂടിയായിരുന്നു. മലയാളം -തമിഴ്‌ സിനിമാരംഗത്തും, സീരിയല്‍ രംഗത്തും പിന്നണി ഗായകനായും, ഡബ്ബിങ്‌ ആര്‍ടിസ്‌റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്‌.
ഇന്ത്യയ്‌ക്കകത്തും വിദേശ രാജ്യങ്ങളിലും സഹോദരി പാലയാട്‌ യശോദയോടൊപ്പം നിരവധി വേദികളില്‍ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്‌. പരേതരായ വി.വി. കൃഷ്‌ണന്‍ വൈദ്യരുടെയും അമ്മുജാക്ഷി അമ്മയുടെയും മകനാണ്‌. പ്രശസ്‌ത ഡബ്ബിങ്‌ ആര്‍ട്ടിസ്‌റ്റ്‌ ശ്രീജാ രവിയാണു ഭാര്യ. ചലച്ചിത്ര താരം രവീണാ രവി മകളാണ്‌. സഹോദരങ്ങള്‍: സിനിമാ പിന്നണി ഗായിക പരേതയായ പാലയാട്‌ യശോദ, മൈഥിലി ഗോവിന്ദന്‍ (മാനേജര്‍, ആര്‍.കെ.യു.പി. സ്‌കൂള്‍ വളപട്ടണം) ജയലക്ഷ്‌മി ചന്ദ്രന്‍ ,(മാഹി) അംബിക പ്രകാശ്‌ (അഴീക്കോട്‌ സര്‍വീസ്‌ ബാങ്ക്‌).

Related Articles

Back to top button