KeralaLatest

ബസിനടിയില്‍ ഡ്രൈവറുടെ തല കുടുങ്ങി

“Manju”

കട്ടപ്പന: ടൂറിസ്റ്റ് ബസിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിനടിയില്‍ ഡ്രൈവറുടെ തല കുടുങ്ങി. മലപ്പുറം സ്വദേശി നിസാര്‍ മുഹമ്മദാണ് ( 25 ) അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും അവസരോചിതമായി ഇടപെട്ടതിനാല്‍ യുവാവ് പരക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മലപ്പുറത്ത് നിന്ന് വിനോദ സഞ്ചാരികളുമായെത്തിയതാണ് ബസ്. ഞായറാഴ്ച്ച രാമക്കല്‍മേട് തോവളപ്പടിയിലാണ് സംഭവം. ബസിന്റെ പിന്‍വശത്തെ ടയര്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ സസ്‌പെന്‍ഷനിലാണ് ഡ്രൈവറുടെ കഴുത്തു മുതലുള്ള ഭാഗം കുടുങ്ങിയത്. വാഹനത്തിന്റെ ബോഡിയും താഴ്ന്നതോടെ ഡ്രൈവര്‍ പൂര്‍ണമായും ബസിനടിയിലായി.
45 മിനിട്ട് നിസാര്‍ ബസിനടിയില്‍ യന്ത്ര ഭാഗങ്ങളുടെ ഇടക്ക് കുടുങ്ങിക്കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ നെടുംങ്കണ്ടത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി യുവാവിനെ പുറത്തെടുത്തു . ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച്‌ ബസിന്റെ ഒരു വശം ഉയര്‍ത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം.

മലപ്പുറത്ത് നിന്നും ജില്ലയിലെ വനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് സംഘം. രാമക്കല്‍മെട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് വാഹനത്തിന് തകരാര്‍ കണ്ടെത്തി. തുടര്‍ന്ന് നിസാര്‍ തോവാളപ്പടിയില്‍ റോഡരികില്‍ ബസ് നിര്‍ത്തിയ ശേഷം ബസിന്റെ ടയറുകളും യന്ത്ര ഭാഗങ്ങളും പരശോധിക്കുന്നതിനിടയിലാണ് കുടുങ്ങിയത്. ബസിനടിയില്‍ നിന്നും പുറത്തേക്ക് കാണാതെ വന്നതോടെ യാത്രക്കാരില്‍ ചിലര്‍ എത്തി പരശോധിച്ചപ്പോഴാണ് ഡ്രൈവറുടെ തല കുടുങ്ങിയ വിവരം അറിഞ്ഞത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ അജിഖാന്‍, വി.അനിഷ്, സണ്ണി വര്‍ഗീസ്, ടി.അജേഷ്, രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി നിവാസികളും ചേര്‍ന്നാണ് നിസാറിനെ ഒരുവിധത്തില്‍ രക്ഷപെടുത്തിയത്.

Related Articles

Back to top button