InternationalLatest

പുതിയ സവിശേഷതയുമായി വാട്സ്‌ആപ്പ്

“Manju”

ന്യൂവാഷിംഗ്ടണ്‍ : ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്. ഇതിലൂടെ ചാറ്റ് ഹിസ്റ്ററി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നും മറ്റൊന്നിലേക്ക് കൈമാറാം. ഇനി മുതല്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി iOS- ല്‍ നിന്ന് സാംസങ് ഫോണുകളിലേക്ക് മാറ്റാന്‍ കഴിയും. ഇതിനര്‍ത്ഥം വരിക്കാര്‍ ഫോണുകള്‍ മാറ്റുമ്പോള്‍, അവരുടെ പഴയ ഫോണുകളില്‍ പങ്കിട്ട ചാറ്റുകളും ഫോട്ടോകളും നഷ്ടമാകില്ല’ , വാട്സ്‌ആപ്പ് ട്വീറ്റ് ചെയ്തു.

‘ഈ സവിശേഷത ഉടന്‍ തന്നെ എല്ലാ ഫോണുകളിലും ലഭ്യമാകും. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ വ്യത്യസ്തമാണെങ്കിലും, ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്‌ആപ്പ് ഡാറ്റ നഷ്ടപ്പെടാതെ ഫോണുകള്‍ മാറാന്‍ ഇത് സഹായിക്കും’ , ട്വീറ്റില്‍ പറയുന്നു.

Related Articles

Back to top button