InternationalLatest

ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കും;കോണ്‍മെബോള്‍

“Manju”

ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പു നല്‍കി സൗത്ത് അമേരിക്കന്‍ രാജ്യങ്ങളുടെ ഫുട്ബോള്‍ സംഘടനയായ കോണ്‍മെബോള്‍. രണ്ടു വര്‍ഷം കൂടുമ്പോള്‍ ഫുട്ബോള്‍ ലോകകപ്പ് നടത്തുകയെന്ന പദ്ധതി നിലവില്‍ വന്നാല്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് അവര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

നിലവില്‍ നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താനുള്ള പദ്ധതിയുമായി ഫിഫ മുന്നോട്ടു പോയിക്കൊണ്ടിരിക്കയാണെന്ന റിപ്പോര്‍ട്ടുകള്‍ നിലവില്‍ സജീവമാണ്. രണ്ടുവര്‍ഷത്തില്‍ ഒരു ലോകകപ്പെന്ന ആശയത്തെ ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോയും പിന്തുണച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പല ഭാഗത്തു നിന്നും എതിര്‍പ്പുകളും ഉയര്‍ന്നു വരുന്നുണ്ട്.

ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങളും അവയെ സംബന്ധിച്ച കൃത്യമായ വിശദീകരണവും നല്‍കിയിട്ടില്ലെന്ന് കോണ്‍മെബോളിന്റെ പ്രസ്‌താവനയില്‍ അവര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ലാറ്റിനമേരിക്കയില്‍ നിന്നുള്ള പത്തു ടീമുകള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പെന്ന പദ്ധതിയുടെ ഭാഗമാകില്ലെന്നും അവര്‍ അറിയിച്ചു.

Related Articles

Back to top button