KozhikodeLatest

നിപ; ഏഴ് പേരുടെ കൂടി സാമ്പിള്‍ പരിശോധനക്ക് അയച്ചു

“Manju”

നിപ മരണം; ഒരുമിച്ച് കളിച്ച കുട്ടികള്‍ നിരീക്ഷണത്തില്‍, വവ്വാലുകള്‍  കാര്യമായില്ലെന്ന് അയല്‍ക്കാര്‍ | neighbors of child who died of nipha virus  speak

കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച കുട്ടിയുമായി സമ്ബര്‍ക്കത്തില്‍ വന്ന ഏഴുപേരുടെ സാമ്ബിള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ ഹൈറിസ്ക് വിഭാ​ഗത്തില്‍ പെടുത്തിയ 20പേര്‍ ഉള്‍പ്പെടെ 188പേരാണ് സമ്ബര്‍ക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയര്‍ന്നേക്കാം.
സമ്ബര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി. രോ​ഗ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്ബ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം നിപ ചികില്‍സയിലും പ്രതിരോധത്തിലും ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം ഇന്ന് മുതല്‍ തുടങ്ങും. നിപ ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മറ്റ് ചികില്‍സകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതല്‍ ആരോ​ഗ്യ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Related Articles

Back to top button