InternationalLatest

രവി ശാസ്ത്രിക്ക് പിന്നാലെ പരിശീലക സംഘത്തിലെ രണ്ട് പേര്‍ക്കുകൂടി കോവിഡ്

“Manju”

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് പിന്നാലെ ഐസൊലേഷനിലായിരുന്ന രണ്ട് പരിശീലകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവര്‍ക്ക് സെപ്റ്റംബര്‍ 10ന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരം നഷ്ടമാകും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലില്‍ നടക്കുന്നതിനിടെയാണ് പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ മറ്റുതാരങ്ങളെ ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയെല്ലാം ഫലം നെഗറ്റീവായ സാഹചര്യത്തില്‍ നാലാം ദിനത്തില്‍ മത്സരം തടസ്സപ്പെട്ടില്ല.

ഇരുവരെയും കൂടാതെ രവി ശാസ്ത്രിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിരുന്നു ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേലിനെയും ബിസിസിഐ മെഡിക്കല്‍ സംഘം ഐസൊലേഷനിലാക്കിയിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനുമുമ്പ് ഇന്ത്യന്‍ യുവ വിക്കറ്റ് വിക്കറ്റ് റിഷാഭ് പന്തിന് കോവിഡ് ബാധിച്ചിരുന്നു.

Related Articles

Back to top button