InternationalLatest

കേരളാ കലോത്സവം – 21 സമാപിച്ചു

“Manju”

ചിക്കാഗോ: മലയാളികളടക്കമുള്ള കുട്ടികളുടെ കലവസനകള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കിയ അമേരിക്കയിലെ മാമാങ്കമായ കേരളാ കലോല്‍വം 21 സമാപിച്ചു.അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്. എസ്. ചിക്കാഗോ എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് കേരളാ കലോല്‍സവം 2021 സംഘടിപ്പിച്ചത്. മുന്നു വീതം കലപ്രതിഭാകളെയും കലതിലകത്തെയുമാണ് തിരഞ്ഞെടുത്തത്. കേരളാ സര്‍ക്കാര്‍ നടത്തി വരുന്ന യുവജനോത്സവത്തിന്‍റെ മാതൃകയിലാണ് കേരളാ കലോല്‍സവം 2021 സംഘടിപ്പിച്ചത്. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കുട്ടികളുടെ കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ സംഘടന അവസര മൊരുക്കുകയെന്നാണ് ലക്ഷ്യമിടുന്നത്.

കൊറോണയെന്ന മഹാമാരിയുടെ കാലത്ത് വീടുകളില്‍ ഒതുങ്ങേണ്ടിവന്ന കുട്ടികളുടെ കലാ വാസനകള്‍ അവതരിപ്പിക്കാനുള്ള മത്സര വേദിയായി ഓണ്‍ ലൈന്‍ സംവിധാനത്തിലുടെയാണ് കേരളാ കലോത്സവം 2021 സംഘടിപ്പിച്ചത്.സിനിമാ താരം ഭാവന, വിജയ്‌ ബാബു, ഗോപിസുന്ദര്‍ എന്നിവര്‍ ഓണ്‍ ലൈനായി മത്സരാര്‍ത്ഥികള്‍ക്ക്​ ആശംസകള്‍ നേര്‍ന്നു. പ്രസിദ്ധ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

Related Articles

Back to top button