InternationalLatest

ലോകത്തെമ്പാടുമുള്ള ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ ഗൂഗിള്‍ സാന്‍ ഫ്രാന്‍സിസ്കോ

“Manju”

സിന്ധുമോള്‍ ആര്‍

 

ലോകത്തെമ്പാടുമുള്ള ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ ഗൂഗിള്‍.അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങാനും തൊഴിലുമായി ബന്ധപ്പെട്ട ഫര്‍ണിച്ചര്‍ വാങ്ങാനുമായി ആയിരം ഡോളര്‍ വീതമാണ് (75000 രൂപ) അധികമായി പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനം ഇപ്പോഴും പൂര്‍ണമായി തടയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഭൂരിഭാഗം ജീവനക്കാരും വീടുകളില്‍ തന്നെ തുടരാനാണ് സാധ്യതയെന്ന ഗൂഗിളിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരം ഡോളറോ, അല്ലെങ്കില്‍ ആ രാജ്യത്ത് അതിന് തുല്യമായ തുകയോ ആവും സഹായമായി നല്‍കുക. ഇത് ജീവനക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും കമ്പനി വ്യക്‌തമാക്കുന്നു.

അതോടൊപ്പം തന്നെ ജൂലൈ ആറ് മുതല്‍ കമ്പനി കൂടുതല്‍ നഗരങ്ങളില്‍ ഓഫീസ് തുറക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ പത്ത് ശതമാനം പേരെ വീതം ഓഫീസുകളില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍. 30 ശതമാനം പേരെ സെപ്തംബര്‍ മാസത്തോടെ ഓഫീസുകളില്‍ തിരിച്ചെത്തിക്കും.

Related Articles

Back to top button