KeralaLatest

മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മത്സ്യവ്യാപാരത്തിന് പരിപൂർണ്ണ നിരോധനം

“Manju”

ജ്യോതിനാഥ് കെ പി

മംഗല പൂരം : മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ശനിയാഴ്ച മുതൽ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ചന്തകൾ വഴിയോ സൈക്കിൾ സ്കൂട്ടർ തലച്ചുമട് വഴിയോ മത്സ്യ വ്യാപാരം നടത്താൻ പാടില്ല. കൊവിഡ് വ്യാപനത്തിന് എതിരെ മാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ യും മാസ്ക് ധരിക്കാത്തവർക്ക് എതിരെയും പോലീസ് കർശന നിയമനടപടികൾ സ്വീകരിക്കും.

മാർക്കറ്റുകളിൽ 65 വയസ്സിനു മുകളിലുള്ളവർ കച്ചവടത്തിന് വരരുത്. ഹോട്ടലുകളും തട്ടുകടകളും വാഴയിലയിൽ മാത്രം ഭക്ഷണം പൊതിഞ്ഞ് കൊടുക്കുക മാത്രമേ പാടുള്ളൂ. ചായ നാരങ്ങ വെള്ളം എന്നിവ പേപ്പർ ഗ്ലാസ്സിൽ മാത്രം നൽകുക. ഈ ഉത്തരവ് പാലിക്കാത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുകയും നിയമ നടപടികൾക്ക് വിധേയരാകേണ്ടി യും വരും. ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ 65 വയസ്സിന് മുകളിൽ ഉള്ളവരും പത്തു വയസ്സിനു താഴെയുള്ള കുട്ടികളും ചന്ത കളിലേക്കും പൊതുനിരത്തിൽ ഏറ്റവും വരാൻ പാടില്ല

Related Articles

Back to top button