InternationalLatest

ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പൂജാ റാണിക്ക് സ്വര്‍ണം

“Manju”

ദുബായ്: ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ താരം പൂജാ റാണി. ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ 75കിലോഗ്രോം വിഭാഗത്തിലാണ് പൂജ സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഉസ്ബെകിസ്താന്റെ മവ്ലൂദ മവ്ലൊനോവ ഇന്ത്യന്‍ താരത്തിന് മുന്നില്‍ വീണു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

നേരത്തെതന്നെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത പൂജയുടെ വിജയം ആധികാരികമായിരുന്നു. ഉസ്ബെക്ക് താരത്തെ 5-0ത്തിനാണ് പൂജ തോല്‍പ്പിച്ചത്. 2019-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 81 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കിയിരുന്നു. 2012-ല്‍ വെങ്കലവും 2015-ല്‍ വെള്ളിയും സ്വന്തമാക്കിയ പൂജയുടെ രണ്ടാം സ്വര്‍ണമാണിത്.

Related Articles

Back to top button