InternationalLatest

ഒമിക്രോണ്‍ വകഭേദത്തോടെ കൊവിഡ് ഭീഷണിയില്ലാതാകും

“Manju”

ബ്രിട്ടന്‍ : കൊവിഡ് ലോകരാജ്യങ്ങളെ ഭീതിയില്‍ ആഴ്ത്തിയ വര്‍ഷങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ പോകുന്നു എന്ന ശുഭകരമായ വിവരം പങ്കുവച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസര്‍ ഇയാന്‍ ജോണ്‍സ്. ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്ന ഒമിക്രോണ്‍ വകഭേദത്തോടെ കൊവിഡ് ഭീഷണിയില്ലാതാവും എന്ന സിദ്ധാന്തത്തെയാണ് വിദഗ്ദ്ധര്‍ പിന്തുണയ്ക്കുന്നത്. ഫ്ളൂ പോലെ ഒമിക്രോണ്‍ വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പിടിപെടുന്നയാളില്‍ ഗുരുതരമായ രോഗത്തിന് കാരണമാകാതെ ശരീരത്തില്‍ പ്രതിരോധശേഷി ഉണ്ടാവാന്‍ ഒമിക്രോണ്‍ ബാധയിലൂടെ കഴിയുന്നുണ്ട്.വരും ദിവസങ്ങളില്‍ യൂറോപ്പില്‍ പകുതിയില്‍ അധികം ആളുകളില്‍ ഒമിക്രോണ്‍ പകരുമെന്നും ഇത് ഫ്ളൂ പോലെ സാധാരണമാകുമെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഈ സിദ്ധാന്തത്തെ ലോകാരോഗ്യ സംഘടന പിന്തുണയ്ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പക്ഷെ ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സ്ഥിരമാര്‍ഗമായി കാണാനാവില്ലെന്ന തീരുമാനത്തിലാണ് രാജ്യങ്ങള്‍ ഇപ്പോള്‍. ഇപ്പോഴുള്ള കേസുകളില്‍ കുറവ് വരുന്നതോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button