LatestThiruvananthapuram

ജനറല്‍ ആശുപത്രിയില്‍ രോഗി സൗഹൃദ കേന്ദ്രവുമായി കേരള എന്‍ജിഒ യൂണിയന്‍

“Manju”

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗി സൗഹൃദ കേന്ദ്രം നിര്‍മിച്ച് കേരള എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് യൂണിറ്റ്. ഒമ്പതാം വാര്‍ഡിലെ രോഗികളുടെ ആവശ്യത്തിനായാണ് സൗഹൃദ കേന്ദ്രവും ഒപ്പം ആശുപത്രി ഉപകരങ്ങളുടെ വിതരണവും നടത്തുന്നത്. ഇതിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നു മണിക്ക് ആരോഗ്യ ശിശുവികസന കുടുംബക്ഷേമ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുമെന്ന് യൂണിയന്‍ ജില്ലാ സെക്രട്ടറി കെഎ ബിജുരാജ് അറിയിച്ചു. വികെ പ്രശാന്ത് എംഎല്‍എ, കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എംഎ അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആശുപത്രി ആവശ്യങ്ങള്‍ക്കായി കട്ടില്‍, രോഗികള്‍ക്ക് വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്യും.

Related Articles

Back to top button