LatestThiruvananthapuram

എയര്‍ ഇന്ത്യ സര്‍വീസ് ജനുവരി 23ന് പുനഃരാരംഭിച്ചേക്കും

“Manju”

ന്യൂഡല്‍ഹി: ടാറ്റയുടെ കീഴില്‍ ജനുവരി 23ന് എയര്‍ ഇന്ത്യ സര്‍വീസ് പുനഃരാരംഭിച്ചേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വര്‍ഷത്തിനുശേഷം കടക്കെണിയിലായ എയര്‍ ഇന്ത്യയെ അടുത്തിടെയാണ് ടാറ്റ വീണ്ടും സ്വന്തമാക്കിയത്.

സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ സ്റ്റാറ്റ്‌സ്(50ശതമാനം ഓഹരി)എന്നിവയുടെ പ്രവര്‍ത്തനം നിശ്ചിത സമയത്തിനകം പ്രവര്‍ത്തനമാരംഭിക്കേണ്ടതുണ്ട് . അതേസമയം, മെഗാ എയര്‍ലൈനായി പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള സേവനമാണോ എന്നതുള്‍പ്പടെയുള്ളവ തീരുമാനിക്കേണ്ടതുണ്ട്. മാനേജുമെന്റ് ഘടന, സര്‍വീസുകളുടെ പുനഃസംഘടന എന്നീ കാര്യങ്ങളിലും ഇതുവരെ തീരുമാനമായിട്ടില്ല.

Related Articles

Back to top button