India

കുരങ്ങുകളെ വിരട്ടാൻ വീടുനു മുന്നിൽ ‘പുലിയെ ഇരുത്തി’ ഗ്രാമവാസികൾ

“Manju”

പൊള്ളാച്ചി• ആളിയാർ പരിസര പ്രദേശങ്ങളിൽ വ്യാപകമായ കുരങ്ങ് ശല്യം പരിഹരിക്കാൻ പൊടിക്കൈകളുമായി ഗ്രാമവാസികൾ. കുരങ്ങുകളെ വിരട്ടാൻ പുലിയുടെ പ്രതിമ കടകളിലും വീടിന്റെ പരിസരത്തും വയ്ക്കുന്ന വിദ്യയാണ് ഗ്രാമവാസികൾ പരീക്ഷിച്ചത്. പരീക്ഷണം വിജയിച്ചതോടെ കുരങ്ങുകൾ പരിസരത്ത് പോലും എത്തുന്നില്ലെന്ന് ആളുകൾ പറയുന്നു. കുരങ്ങുശല്യം കാരണം കടകളിലും വീടുകളിലും ഉള്ളവർ ദുരിതത്തിലാണ്‌.

മേൽക്കൂര വഴി ഉള്ളിലിറങ്ങുന്ന കുരങ്ങൻമാർ വീട്ടിലും കടകളിലുമുള്ള സാധനങ്ങൾ വലിച്ചുവാരിയിടുകയും ഭക്ഷണ സാധനങ്ങൾ ഭക്ഷിച്ച് കടന്നു കളയുകയും ചെയ്യുന്നത് പതിവായതോടെയാണ് ആളുകൾ പരീക്ഷണം നടത്തിയത്. വന്യമൃഗങ്ങളെ ഉപദ്രവിച്ചാൽ വനം വകുപ്പ് നടപടി സ്വീകരിക്കുമെന്നതിനാൽ കുരങ്ങുകളെ വിരട്ടിയോടിക്കാനും ആളുകൾ ഭയപ്പെടുന്നു .ആളിയാർ, നവമല , ആനമല ഭാഗങ്ങളിലാണ് കുരങ്ങ് ശല്യം കൂടുതലായി കാണപ്പെടുന്നത്.

Related Articles

Back to top button