KeralaLatestThiruvananthapuram

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ‘ഗ്രാമിക’ പദ്ധതിക്കു തുടക്കമായി

“Manju”

തിരുവനന്തപുരം: പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ഗ്രാമിക’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നു. വനിതകള്‍ക്കു കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മംഗലപുരം, പോത്തന്‍കോട്, കഠിനംകുളം, അഴൂര്‍, അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്തുകളിലെ 500 കുടുംബങ്ങള്‍ക്ക് ജീവനോപാധി കണ്ടെത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് ഹരിപ്രസാദ് പറഞ്ഞു. പശുത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, മത്സ്യക്കുളം എന്നിവയുടെ നിര്‍മാണത്തിനും തീറ്റപ്പുല്‍കൃഷി ചെയ്യുന്നതിനുമുള്ള ധനഹായം ബാങ്കുകളിലൂടെ ലഭ്യമാക്കും. പശു, ആട് കോഴി എന്നിവ വാങ്ങുന്നതിന് ലോണ്‍ സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

വിധവകള്‍, വികലാംഗര്‍, എസ്.സി/എസ്.ടി വിഭാഗത്തില്‍പെട്ടവര്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ എന്നിവര്‍ക്കു പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 25നു മുന്‍പ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ലഭിക്കും.

Related Articles

Back to top button