IndiaLatest

ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് രണ്ട് സൈനികര്‍ക്ക് പരുക്ക്

“Manju”

ഉധംപൂര്‍ : ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഉദ്ദംപൂര്‍ ജില്ലയിലെ ശിവ് ഗര്‍ ധറിലാണ് അപകടം .മോശം കാലാവസ്ഥ മൂലമാണ് അപകടമെന്നാണ് വിവരം. മേഖലയില്‍ കനത്ത മൂടല്‍ മഞ്ഞാണെന്ന് ഉദ്ദംപൂര്‍ ഡി..ജി പറഞ്ഞു.

അതെ സമയം പ്രദേശവാസികളാണ് കോപ്റ്റര്‍ തകര്‍ന്നു വീണ വിവരം അറിയിച്ചതെന്നും പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

 

Related Articles

Back to top button