KeralaLatest

രജിസ്ട്രേഷന്‍ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചു

“Manju”

ക്ഷീര കര്‍ഷക രജിസ്ട്രേഷന്‍ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചു. പാല്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷീര കര്‍ഷക രജിസ്ട്രേഷന്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ആറുദിവസം നീളുന്ന രജിസ്ട്രേഷന്‍ ഡ്രൈവാണ് സംഘടിപ്പിക്കുന്നത്.ക്ഷീര കര്‍ഷക സഹകരണ സംഘങ്ങളിലാണ് രജിസ്ട്രേഷന്‍ ഡ്രൈവ് നടപ്പാക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖാന്തരമാണ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. ഈ പോര്‍ട്ടിലില്‍ ക്ഷീര കര്‍ഷകരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ സമഗ്ര ഡാറ്റാബേസ് തയ്യാറാക്കാന്‍ സാധിക്കും.

രജിസ്ട്രേഷന്‍ ചെയ്യാന്‍ ക്ഷീര കര്‍ഷകരുടെ ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവയാണ് ആവശ്യമായ രേഖകള്‍.ക്ഷീര കര്‍ഷകര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തരം രജിസ്ട്രേഷന്‍ പ്രക്രിയകള്‍ അവിടെ വച്ച്‌ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അതേസമയം, ക്ഷീര സഹകരണ മേഖലയ്ക്ക് പുറത്തുള്ള സംഘങ്ങളില്‍ പാലൊഴിക്കാത്ത കര്‍ഷകര്‍ക്കും ക്ഷീരശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

Related Articles

Back to top button