IndiaLatest

ഹെലികോപ്റ്റര്‍ അപകടം: രണ്ടു പൈലറ്റുമാർ മരിച്ചു

“Manju”

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടിച്ചിറക്കിയ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ മരിച്ചു. കരസേനയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. മേജര്‍ റാങ്കിലുള്ള അനൂജ് രാജ്പുത്, രോഹിത് കുമാര്‍ എന്നിവരാണ് മരിച്ചത്.

രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരിശീലന പറക്കലിനായി ഉപയോഗിച്ച ഹെലികോപ്റ്റര്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. അപകടത്തെക്കുറിച്ച്‌ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button