IndiaLatest

ഭര്‍ത്താവിന്റെ കുടുംബത്തിന് കുഞ്ഞിനെ കാണിക്കാനെത്തിയ പാക് യുവതി അഞ്ച് മാസം ഇന്ത്യയില്‍ കുടുങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്‍ക്കത്ത: അഞ്ച് മാസത്തോളമായി ഇന്ത്യയില്‍ കുടുങ്ങിയ പാകിസ്ഥാന്‍ യുവതി ദുബായിലേക്ക് മടങ്ങാന്‍ സഹായം തേടുന്നു. ഇന്ത്യക്കാരനെ വിവാഹം കഴിച്ച മുപ്പത്തിരണ്ടുകാരിയായ ആയിഷാ അജയ്ബ് ഫെബ്രുവരി 21നാണ് തന്റെ ഭര്‍ത്താവിന്റെ ജന്മനാടായ കൊല്‍ക്കത്തയിലേക്ക് എത്തിയത്.

തങ്ങളുടെ കുട്ടിയെ ഭര്‍ത്താവിന്റെ ഇന്ത്യയിലുള്ള കുടുംബാംഗങ്ങള്‍ക്ക് കാണിക്കാന്‍ വേണ്ടിയായിരുന്നു ഇരുവരും എത്തിയത്. ആയിഷയും ഭര്‍ത്താവ് മുഹമ്മദ് ഫര്‍ഹാനും (33) മാര്‍ച്ച്‌ അവസാനം ദുബായിലേക്ക് മടങ്ങേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ കൊവിഡ് മൂലമുണ്ടായ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ദമ്പതികള്‍ കൊല്‍ക്കത്തയില്‍ കുടുങ്ങി.
ആയിഷയുടെ കുടുംബം കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ദുബായിലാണ് താമസം. ഇത് തന്റെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണെന്ന് ആയിഷ പറഞ്ഞു. ‘എന്റെ ആദ്യ സന്ദര്‍ശനം 2019 ലായിരുന്നു. ഞാന്‍ ജനിച്ച്‌ വളര്‍ന്നത് ദുബായിലാണ്. 2015 ല്‍ ദുബായില്‍വച്ച്‌ ഞാന്‍ എന്റെ ഭര്‍ത്താവിനെ കണ്ടെത്തി, 2018 ല്‍ ഞങ്ങള്‍ വിവാഹിതരായി,’ ആയിഷ പറഞ്ഞു.

ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഒാഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സില്‍ നിന്ന് ദമ്പതികള്‍ക്ക് യാത്രാ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ചെന്നൈ, മുംബയ്, ഡല്‍ഹി എന്നീ മൂന്ന് തുറമുഖങ്ങളില്‍ നിന്ന് മാത്രമേ പാകിസ്ഥാനികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. ‘ലോക്ക് ഡൗണും തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളും പെട്ടെന്ന് സംഭവിച്ചു. എന്റെ ദേശീയത കാരണം ഞങ്ങള്‍ക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല,’ ആയിഷ കൂട്ടിച്ചേര്‍ത്തു. ദുബായിലെ വീട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റൊന്നും ദമ്പതികള്‍ ആഗ്രഹിക്കുന്നില്ല.

Related Articles

Back to top button