IndiaLatest

വൈദ്യുതി പ്രതിസന്ധി: യോഗം ഇന്ന്

“Manju”

ന്യുഡല്‍ഹി: രാജ്യം ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗം ഇന്ന്. കല്‍ക്കരി, ഊര്‍ജ വകുപ്പ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ദുര്‍ഗപൂജ ഉത്സവം പ്രമാണിച്ച്‌ ഡല്‍ഹിക്കും അസമിനും കൂടുതല്‍ വൈദ്യുതി നല്‍കുന്നതും യോഗത്തില്‍ പരിഗണിക്കും. പല സംസ്ഥാനങ്ങളും കടുത്ത ഊര്‍ജ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് യോഗം. കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചില്ലെങ്കില്‍ വൈദ്യുതി മുടക്കം വരെയുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതിനകം മുന്നറിയിപ്പ് നല്‍കിയത്. ഇതില്‍ ഇരുവകുപ്പുകളുടെയും സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കും.
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഊര്‍ജ, കല്‍ക്കരി മന്ത്രിമാരും സെക്രട്ടറിമാരും വകുപ്പുകളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കോള്‍ ഇന്ത്യ ചെയര്‍മാന്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അമതസമയം, ഊര്‍ജ പ്രതിസന്ധിയില്ലെന്നും അനാവശ്യമായ ഭീതി പരത്തുകയാണെന്നുമാണ് ഊര്‍ജ മന്ത്രി ആര്‍.കെ സിംഗിന്റെ വാദം. ഗെയിലും ടാറ്റ പവറും നിരുത്തരവാദപരമായി പെരുമാറിയെന്നും രാജ്യത്ത് 4-5 ദിവസത്തേക്ക് വൈദ്യുതി ഉത്പാദനത്തിനുള്ള കല്‍ക്കരി കരുതലുണ്ടെന്നുമാണ് മന്ത്രിയുടെ നിലപാട്. ‘നമ്മുടെ കരുതല്‍ ശേഖരം മികച്ചതാണ്. ആശങ്കപ്പെടാനൊന്നുമില്ല. സര്‍ക്കാര്‍ ഇത് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ആവശ്യം ഉയര്‍ന്നതോടെയാണ് നിലവിലെ സാഹചര്യം വന്നത്. ആവശ്യം വര്‍ധിച്ചു എന്നത് സാമ്പത്തിക വളര്‍ച്ചയാണ് വ്യക്തമാക്കുന്നത്-കേന്ദ്രമന്ത്രി പറയുന്നു.

Related Articles

Back to top button