Latest

ഇന്ന് ലോക പേവിഷബാധ ദിനം

“Manju”

സെപ്റ്റംബര്‍ 28 ലോക പേവിഷബാധ ദിനമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ ലോക പേവിഷ സന്ദേശം ഇങ്ങനെയാണ് ‘പേവിഷബാധ: വസ്തുതകള്‍, ഭയമല്ല’ എന്നാണ്. ഭയാനകമായ പേവിഷബാധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും ഇത് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഉഷ്ണ രക്തമുള്ള എല്ലാ ജീവികളെയും ഈ രോഗം ബാധിക്കുകയും തലച്ചോറ് ആഭരണത്തിന് വീക്കം ഉണ്ടാക്കിയാണ് മരണം സംഭവിക്കുന്നത്.

ഒരു ആര്‍എന്‍എ വൈറസാണ് രോഗകാരി. ലിസ്സ വൈറസ് എന്നും ഇതിന് പേരുണ്ട്. നായയുടെയോ മറ്റ് ജീവികളുണ്ടാക്കുന്ന മുറിവിലൂടെയാണ് മനുഷ്യരില്‍ രോഗം പടരുന്നത്. ലക്ഷണങ്ങള്‍ കാട്ടി തുടങ്ങിയാല്‍ മരണം ഉറപ്പാണ്. തലവേദന, കടിയേറ്റ ഭാഗത്തെ അസ്വസ്ഥതകള്‍, പേടി, ഉറക്കമില്ലായ്മ, വെള്ളത്തോടുള്ള പേടി, ശ്വാസതടസ്സം, കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മുറിവേറ്റ ഭാഗത്ത് മരവിപ്പ്, തലവേദന, തൊണ്ടവേദന പിന്നീട് വിറയല്‍ ശ്വാസതടസ്സം ഉത്കണ്ഠ, ശബ്ദവ്യത്യാസം, അവസാനഘട്ടത്തില്‍ തളര്‍ന്നു കിടക്കുക, കഠിനമായ ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍. മൃഗങ്ങളില്‍ ലക്ഷണം കാണിക്കാന്‍ തുടങ്ങുന്നത് ഏകദേശം രണ്ടാഴ്ച മുതല്‍ 90 ദിവസം വരെ സമയം എടുക്കാം . വായില്‍ നിന്ന് നുരയും പതയും വരിക, വെള്ളം കുടിക്കാന്‍ ശ്രമിക്കുമെങ്കിലും പറ്റില്ല. ആദ്യഘട്ട ശാന്ത സ്വഭാവമായിരിക്കുമെങ്കിലും പിന്നീട് അക്രമകാരികളാകുന്നു.

നായയുടെ കടിയേറ്റ മുറിവ് സോപ്പ് ഉപയോഗിച്ച്‌ 10-15 മിനിറ്റ് നന്നായി കഴിക്കണം. ടാപ്പില്‍ കൂടിയുള്ള വെള്ളമാണ് നല്ലത്. പോവിഡിന്‍ അയഡിന്‍ അടങ്ങുന്ന മരുന്ന് മുറിവില്‍ പുരട്ടാം. തുടര്‍ന്ന് ഡോക്ടറുടെ ഉപദേശം തേടണം. വളര്‍ത്തുമൃഗങ്ങളായ പട്ടി, പൂച്ച എന്നിവയ്ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണം. മൂന്നു മാസം പ്രായമാകുമ്പോള്‍ ഒന്നാമത്തെ കുത്തിവയ്പ്പും രണ്ടാമത്തെ കുത്തിവയ്പ്പ് (ബൂസ്റ്റര്‍ ഡോസ്) ഇതിനു ശേഷം ഒരു മാസം ആകുമ്പോഴും പിന്നീട് എല്ലാ വര്‍ഷവും കുത്തിവയ്പ്പ് തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യണം. ഡോക്ടര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷന്‍ അധികൃതരെ കാണിച്ച്‌ അതിനെ വളര്‍ത്തുവാനുള്ള ലൈസന്‍സ് വാങ്ങി സൂക്ഷിച്ച്‌ വയ്ക്കണം.

Related Articles

Back to top button