IndiaLatest

മെയ്ഡ് ഇന്‍ ഇന്ത്യ; മിലിന്ദ് സോമന്റെ റാംപ് വാക്ക്

“Manju”

മുംബയ്: ‘മെയ്ഡ‌് ഇന്‍ ഇന്ത്യ’ എന്ന പാട്ട് കേള്‍ക്കാത്തവരോ അതിനൊപ്പം ചുവടു വയ്ക്കാത്തവരോ വളരെ കുറവായിരിക്കും. ഇന്‍ഡി പോപ്പ് എന്ന് പ്രത്യേക സംഗീത ശ്രേണി പോലും ഉടലെടുക്കാന്‍ കാരണം 26 വര്‍ഷം മുമ്പ്പുറത്തിറങ്ങിയ അലീഷയുടെ ഈ പാട്ട് ആയിരുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ആല്‍ബത്തിന്റെ 50 ലക്ഷത്തിലേറെ കാസറ്റുകളാണ് അന്നത്തെ കാലത്ത് വിറ്റുപോയത്. ഇതിന്റെ വീഡിയോയും അന്ന് ഹിറ്റായിരുന്നു. വീഡിയോയില്‍ പെരുമ്പാമ്പിബിനെ കഴുത്തില്‍ ചുറ്റി ആനകളുടെ പുറത്ത് കയറി വരുന്ന അലീഷയേപോലെ തന്നെ പ്രേക്ഷകരെ ആകര്‍ഷിച്ചത് മിലിന്ദ് സോമന്‍ എന്ന പുതുമുഖമായിരുന്നു. ഒരു സാധാരണ മോഡല്‍ മാത്രമായിരുന്ന മിലിന്ദ് സോമനെ തന്റെ നി‌ര്‍ബന്ധപ്രകാരമാണ് അന്ന് വീഡിയോയില്‍ കൊണ്ടു വന്നത് എന്ന് പില്‍ക്കാലത്ത് അലീഷ തന്നെ വ്യക്തമാക്കിയിരുന്നു. ഏതായാലും ആ ആല്‍ബത്തിനു ശേഷം മിലിന്ദ് സോമന്റെ ശുക്രന്‍ ഉദിച്ചു. ഇന്ന് തന്റെ 55ാം വയസിലും ബോളിവുഡിലെ സൂപ്പര്‍ മോ‌ഡലാണ് മിലിന്ദ് സോമന്‍.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന്റെ റാംപ് ഷോക്കിടയില്‍ മെയ്ഡ് ഇന്‍ ഇന്ത്യയിലെ തന്റെ പഴയ വേഷം ഒരിക്കല്‍കൂടി പൊടിത്തട്ടിയെടുത്തിരിക്കുകയാണ് മിലിന്ദ് സോമന്‍. 26 വര്‍ഷത്തിനിപ്പുറം തലമുടി കുറച്ച്‌ നരച്ചിട്ടുണ്ടെന്നല്ലാതെ പഴയ വീഡിയോയില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ല മിലിന്ദിന്. വീഡിയോയിലെ തന്റെ വേഷമായ ഒരു മുണ്ട് മാത്രമായിരുന്നു മിലിന്ദിന്റെ റാംപിലെ വേഷവും. മെയ്ഡ് ഇന്‍ ഇന്ത്യ പാട്ടിന്റെ അകമ്പടിയോടെ എത്തിയ മിലിന്ദ് പഴയ വീഡിയോയില്‍ ഉള്ള തന്റെ നടത്തം അതു പോലെ റാംപില്‍ പകര്‍ത്തുകയായിരുന്നു. കാഴ്ചക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന മോഡലും ബോളിവുഡ് താരവുമായ മലൈക അറോറ അടക്കമുള്ളവര്‍ മിലിന്ദ് സോമനെ കണ്ട് അന്തംവിട്ടാണ് ഇരുന്നത്.
ഇന്‍സ്റ്റാഗ്രാമിലെ തന്റെ അക്കൗണ്ടില്‍ മിലിന്ദ് സോമന്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
https://www.instagram.com/milindrunning/

 

Related Articles

Back to top button