KeralaLatest

സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി

“Manju”

തിരുവനന്തപുരം:  സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. അതേസമയം സ്വകാര്യ ബസുകള്‍, ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ കാലാവധി നീട്ടിനല്‍കാനും തീരുമാനിച്ചു. ഡിസംബര്‍ വരെയായിരിക്കും ഇവര്‍ക്കുള്ള സാവകാശം.

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ മോടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോടോകോള്‍ അംഗീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും. വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരാനാണ് തീരുമാനം.

കൂടാതെ സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്‌ആര്‍ടി ബോണ്ട് സെര്‍വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂള്‍ അധികൃതരും കെഎസ്‌ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും തീരുമാനമെടുക്കും.

ഉച്ചവരെമാത്രം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്, ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍, ഉച്ചഭക്ഷണം സ്കൂളില്‍ വേണ്ട എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളില്‍ ധാരണയായി. ഓരോ സ്കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച്ച് തിരിക്കണം. ഓഫ്‍ലൈന്‍ ക്ലാസിന് സമാന്തരമായുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയത്തില്‍ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാര്‍ഗരേഖ ഉടന്‍ തയ്യാറാക്കും.

Related Articles

Back to top button