KeralaLatest

മള്‍ടിപിള്‍ എന്‍ട്രി വിസ നൽകി യു.എ.ഇ.

“Manju”

ദുബൈ:  യു എ ഇ യുടെ അഞ്ച് വര്‍ഷത്തെ മള്‍ടിപിള്‍ എന്‍ട്രി വിസ ഇന്‍ഡ്യക്കാര്‍ക്കും ലഭ്യമാവും. 650 ദിര്‍ഹമാണ് ഫീസ്. ഇതോടെ ഓരോ സന്ദര്‍ശനത്തിലും 90 ദിവസം യു എ ഇയില്‍ തങ്ങാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐസിഎ) വെബ്‌സൈറ്റിലാണ് മള്‍ടിപിള്‍ എന്‍ട്രി വിസ സംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്.

അതേസമയം വിനോദസഞ്ചാരികള്‍ക്ക് സ്വയം സ്പോണ്‍സര്‍ഷിപായാണ് വിസയെ കണക്കാക്കുന്നത് . നിരവധി തവണ പ്രവേശിക്കാനും ഓരോ സന്ദര്‍ശനത്തിലും 90 ദിവസം രാജ്യത്ത് തുടരാനും കഴിയും. ഇത് 90 ദിവസം കൂടി നീട്ടാം.

താല്‍പര്യമുള്ള അപേക്ഷകര്‍ക്ക് ഐസിഎ വെബ്സൈറ്റില്‍ നേരിട്ട് അപേക്ഷിക്കാം. ട്രാവല്‍ ഏജന്‍സികള്‍ക്ക് ക്വാട്ട സംവിധാനം നല്‍കിയിട്ടില്ല. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അപ്‌ലോഡ് ചെയ്യണം. കൂടാതെ അപേക്ഷകന് വിസ നല്‍കണോ വേണ്ടയോ എന്നത് ഇമിഗ്രേഷന്‍ അതോറിറ്റിയുടെ അധികാരമാണ്.

അബൂദബി, ശാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ, അല്‍ ഐന്‍, അല്‍ ദഫ്ര (പടിഞ്ഞാറന്‍ മേഖല) എന്നിവിടങ്ങളിലെ ഇമിഗ്രേഷന്‍ വകുപ്പുകളില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയും .

കൂടാതെ മള്‍ടിപിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് ദുബൈ എമിഗ്രെഷന്‍ -ജി ഡി ആര്‍ എഫ് എ അറിയിച്ചു. ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും യുഎഇ കാബിനറ്റ് ഒരു പുതിയ വിദൂര തൊഴില്‍ വിസ നല്‍കുന്നുമുണ്ട്.

Related Articles

Back to top button