KeralaLatestThiruvananthapuram

കുട്ടിയുടെ കണ്ണില്‍ പേന എറിഞ്ഞ അദ്ധ്യാപികയ്ക്ക് കഠിനതടവും പിഴയും

“Manju”

തിരുവനന്തപുരം: ക്ലാസില്‍ ശ്രദ്ധിക്കാത്തതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അദ്ധ്യാപികയെ ഒരുവര്‍ഷം കഠിനതടവിന് പോക്സോ കോടതി ശിക്ഷിച്ചു. മലയിന്‍കീഴ് കണ്ടല ഗവ. സ്കൂള്‍ അദ്ധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ശിക്ഷിച്ചത്. ഇവര്‍ മൂന്നുലക്ഷം രൂപ പിഴ ഒടുക്കണമെന്നും അല്ലാത്തപക്ഷം മൂന്നുമാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

2005 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. ഷെരീഫാ ഷാജഹാന്‍ അറബിക് ക്ലാസെടുത്തുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി ക്ളാസില്‍ ശ്രദ്ധിക്കാതെ മറ്റ് കുട്ടികളുമായി സംസാരിച്ചു. ഇതുകണ്ട അദ്ധ്യാപിക കൈയിലിരുന്ന പേന കുട്ടിക്ക് നേരെ വലിച്ചെറിയുകയും ഇത് ഇടതുകണ്ണില്‍ തുളച്ച്‌ കയറുകയുമായിരുന്നു. കുട്ടിക്ക് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജി.കെ. അജിത്ത് പ്രസാദ് ഹാജരായി.

Related Articles

Back to top button