IndiaLatest

രാജ്യത്ത് 26,727 പേര്‍ക്ക് കൊവിഡ്; 277 മരണം

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 26,727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 277 പേര്‍ ഇതേ സമയത്ത് മരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസിച്ച്‌ 2,75,224 സജീവ രോഗികളാണ് രാജ്യത്തുള്ളത്.

രാജ്യത്തെ രോഗബാധയില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണ്. 15,914 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മരണവും കൂടുതല്‍ കേരളത്തിലാണ്, 122 പേര്‍. സജീവ രോഗികളുടെ എണ്ണം 196 ദിവസമായി ഏറ്റവും താഴ്ന്ന നിലയിലാണ്. ആകെ രോഗിബാധിതരുടെ ഒരു ശതമാനത്തില്‍ താഴെയാണ് സജീവ രോഗികളുടെ എണ്ണം. നിലവില്‍ 0.82 ശതമാനമാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,246 പേര്‍ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 3,30,43,144 പേര്‍ രോഗമുക്തരായി.

ഇന്ത്യയിലെ രോഗമുക്തി നിരക്ക് 97.86 ശതമാനമായി. മാര്‍ച്ച്‌ 2020നു ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.70 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.76 ശതമാനമായി. രാജ്യത്ത് ഇതുവരെ 89,02,08,007 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 64,40,451 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Related Articles

Back to top button