Latest

ഇന്ത്യയിലെ വനിത സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് രോഷിനി നാടാർ മൽഹോത്ര

“Manju”

ഇന്ത്യയിലെ വനിത സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി HCL ടെക്‌നോളജി ചെയർമാൻ രോഷിനി നാടാർ മൽഹോത്ര . മുംബൈകാരിയായ ഫാൽഗുനി നായർ രണ്ടാം സ്ഥാനത്തെത്തി . രാജ്യത്തെ അതിസമ്പന്നരായ 100 വനിതകളുടെ പട്ടികയിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത് . റോഷിനി നാടാരുടെ ആസ്തി 2021സാമ്പത്തിക വർഷത്തിൽ 54 ശതമാനമായി ഉയർന്ന് ആകെ 84,330 കോടി രൂപയിലെത്തി . വ്യാവസായിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച മാറ്റങ്ങളാണ് ഇവർ കൊണ്ടുവന്നത് . ബാങ്കിങ് നിക്ഷേപ മേഖലയിലെ ജീവിതം അവസാനിപ്പിച്ച് സൗന്ദര്യ വർധക വസ്തുക്കളുടെ നിർമ്മാണം നടത്തുന്ന ഫാൽഗുനി നായർക്ക് കണക്കുകൾ പ്രകാരം 57,520 കോടി രൂപയുടെ ആസ്തിയാണെന്ന് കൊട്ടക് പ്രൈവറ്റ് ബാങ്കിങ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു .

ഫാൽഗുനി നായർ HCL ടെക്‌നോളജി ചെയർപേഴ്‌സനേക്കാളും 963 ശതമാനം വർദ്ധനവ് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയതിന്നു കണക്കുകൾ പറയുന്നു . ബയോണിക്കിന്റെ മജും ദാർ ഷാ പോയിന്റ് നിലയിൽ 21 ശതമാനം ഇടിവ് വരുത്തിയെങ്കിലും 29,030 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതെത്തി . ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളെ കണ്ടെത്താനുള്ള മത്സരത്തിൽ ഇന്ത്യയിൽ ജനിച്ചവരോ വളർന്നവരോ ആയവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു . നിലവിൽ 100 പേരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയത് . ഇന്ത്യയിലെ വ്യവസായ പ്രമുഖരായ വനിതകൾ രാജ്യത്തിന്റെ മൊത്തം ജി ഡി പിയിൽ 2 ശതമാനം സംഭാവന നൽകുന്നു എന്നാണ് വ്യക്തമാക്കുന്നത് . ഇവരുടെ സമ്പത്ത് 2020ൽ 2.7 ലക്ഷം കോടിയിൽ നിന്നും 2021ൽ 4.16 ലക്ഷം കോടിയായി വർധിച്ച് ആകെ 53 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത് .

100 പേരുടെ പട്ടികയിൽ ഇടം നേടണമെങ്കിൽ മിനിമം 300 കോടി രൂപയെങ്കലും ആസ്തി ഉണ്ടായിരിക്കണം എന്നാണ് നിബന്ധന. നേരത്തെ ഇത് 100 കോടി ആയിരുന്നു . എന്നാൽ ആദ്യത്തെ 10 പേരുടെ ലിസ്റ്റിൽ കയറി പറ്റണമെങ്കിൽ 6620 കോടിയുടെ ആസ്തിയുണ്ടായിരിക്കണമെന്നും പറയുന്നു . ഇത് കഴിഞ്ഞ തവണത്തേക്കാൾ 10 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് .കൂടുതലായും പങ്കെടുത്തവർ ഫാർമസ്യൂട്ടിക്കൽസ് , ഹെൽത്ത് കെയർ , എൻട്രികൾ , കൺസ്യുമർ ഗുഡ്സ് തുടങ്ങിയ മേഖലകളിലെ വ്യവസായികളായിരുന്നു.

പട്ടികയിൽ ഏറ്റവും കുറഞ്ഞ പ്രായമുള്ള ആൾ ഭോപ്പാലിലെ ജെറ്റ്സെറ്റ്ഗോയിലെ കനിക കെത്രിവാളാണ് . 33 വയസ്സായ ഇവർക്ക് ഇതുവരെ 420 കോടി രൂപയുടെ ആസ്തിയുണ്ട് . ഇതുവരെ പ്രസിദ്ധീകരിച്ച പട്ടികയിൽ നിരവധിപേർ പുതിയതായി ഇടം പിടിച്ചവരുണ്ട് . രാജ്യത്തെ സമ്പന്നരായ വനിതാകളുടെ പട്ടിക പുറത്ത് വരുമ്പോൾ ഇന്ത്യൻ സാമ്പത്തികരംഗത്ത് സ്ത്രീകൾ കൂടുതൽ സംഭാവനകൾ നൽകുന്നുണ്ടെന്നു കാണാൻ സാധിക്കും .

Related Articles

Back to top button