IndiaInternationalLatest

കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്താന്‍ ഉമിനീര്‍ പരിശോധന ഫലപപ്രദമെന്ന് കണ്ടെത്തല്‍

“Manju”

സിന്ധുമോൾ. ആർ

കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്താന്‍ ഉമിനീര്‍ പരിശോധന ഫലപപ്രദമെന്ന് കണ്ടെത്തല്‍.കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഗവേഷകരായ ഡോ. ഫാത്തിമ അല്‍ ഹാരിഷ്, ഡോ. ഹയ അല്‍ തവാല എന്നിവരാണ് ഉമിനീര്‍ സാമ്പിളുകള്‍ ഉപയോഗിച്ചുള്ള പരിശോധന ഫലപ്രദമെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിച്ചത്.

നീണ്ട ബഡ്സ് മൂക്കില്‍ ഇട്ട് സ്രവം (സ്വാബ്) എടുക്കുന്നതിനു പകരം ഉമിനീര് ഉപയോഗിച്ച്‌ എളുപ്പത്തില്‍ പരിശോധന നടത്താം. വേദനയുമുണ്ടാകില്ല. യുകെ, കാനഡ, ഖത്തര്‍ എന്നീ രാജ്യങ്ങളും ഈ രീതി അവലംബിച്ചു വരുന്നു. ഉമിനീരില്‍ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ ഉള്ളതിനാല്‍ രോഗലക്ഷണം ഇല്ലാത്തവരിലും കൃത്യമായ രോഗനിര്‍ണയം നടത്താം. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ സെപ്റ്റംബര്‍ മാസം മുതല്‍ കുവൈത്തില്‍ ഉമിനീര്‍ പരിശോധന നടത്തിവരുന്നതായും അല്‍ സബാഹ് ആശുപത്രിയിലെ കോവിഡ് ടീം മേധാവി കൂടിയായ ഡോ . ഫാത്തിമ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button