LatestThiruvananthapuram

ഗാന്ധിജിയെ വിദ്യാർത്ഥികൾ മാതൃകയാക്കണം: വി.ഡി. സതീശൻ

“Manju”

 

പോത്തൻകോട് : ലക്ഷ്യം പോലെ തന്നെ മാർഗ്ഗവും സംശുദ്ധമാകണം എന്ന് പഠിപ്പിച്ച ഗാന്ധിജിയുടെ ജീവിതം സമാനതകളില്ലാത്തതാണ്, എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയെ വിദ്യാർഥികൾ മാതൃകയാക്കണം. ശാന്തിഗിരി വിദ്യാഭവനിലെ ഗാന്ധിജയന്തി ആഘോഷത്തിന്റെയും ‘എന്റെ വീട്ടിൽ ഒരു ലൈബ്രറി” എന്ന പദ്ധതിയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . ചടങ്ങിൽ ശാന്തിഗിരി വിദ്യാ ഭവനിലെ മുഴുവൻ വിദ്യാർഥികൾക്കും ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ സൗജന്യമായി വിതരണം ചെയ്തു. വിദ്യാർഥികൾക്കു വേണ്ടി സ്കൂൾ ഹെഡ് ഗേൾ ആയ ജനശ്രീ വി. പ്രതിപക്ഷ നേതാവിൽ നിന്ന് ഗാന്ധിജിയുടെ ആത്മകഥ ഏറ്റുവാങ്ങി. ശാന്തിഗിരി വിദ്യാഭവൻ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാനതപസ്വിനി അദ്ധ്യക്ഷതവഹിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സജീവൻ എടക്കാടൻ അധ്യാപികമാരായ ദീപ എസ്, ദീപ്തി എസ് വിദ്യ, ആർട്സ് ക്യാപ്റ്റനായ അഭിനന്ദന എ ഡി എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ സ്മിജേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപകനായ ബിജുകുമാർ സി.ആർ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button