IndiaLatest

തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിശോധന

“Manju”

ചെന്നൈ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിശോധന. ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനയാണ് നടത്തുന്നത്. പരിശോധയ്ക്കായ് ചെന്നൈസ് സെന്‍ട്രല്‍ സ്‌റ്റേഷനില്‍ തമിഴ്‌നാട് മന്ത്രിമാര്‍ നേരിട്ടെത്തി. ആരോഗ്യ മന്ത്രി എം സുബ്രമണ്യന്റെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തിലാണ് പരിശോധന.

രാവിലെ 5.50 നാണ് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിയ ആലപ്പി എക്‌സ്പ്രസിലെ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കാനാണ് മന്ത്രിമാര്‍ നേതൃത്വം നല്‍കിയത്. സംസ്ഥാനത്തേക്ക് എത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ കരുതണമെന്നാണ് അധികൃതരുടെ നിലപാട്.

കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് ഫലം കൈവശം കരുതണം. തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് വെബ്‌സൈറ്റായ https:// eregister.tnega.org/#/user/pass ല്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

Related Articles

Back to top button