InternationalLatest

ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

“Manju”

 

കാന്‍ബറ: ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പ്രശസ്ത യൂറോളിജിസ്റ്റ് ഡോ. ജോസഫ് മണക്കിന്റെ മകളും, ഡോ. വിവിന്‍ മാത്യു തോമസിന്റെ ഭാര്യയുമായ അച്ചു എന്ന അച്ചാമ്മ ജോസഫ് (39) ആണ് മരിച്ചത്.

തിരുവല്ല സ്വദേശിനിയാണ്. ഓസ്‌ട്രേലിയയില്‍ വച്ച്‌ ഏതാനും ദിവസം മുമ്പുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. മക്കള്‍: ഹന്നാ, ജോനാ, മീഖ.

 

Related Articles

Back to top button