InternationalLatest

വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യം; പട്ടിക പുറത്ത്

“Manju”

how much gold you can bring with you from abroad: വിദേശത്ത് നിന്ന്  ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരണോ? ഈ പരിധി അറിഞ്ഞിരിക്കാം - Samayam  Malayalam
മുംബൈ: ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളും കൂടി നടത്തിയ വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള സെലിബ്രിറ്റികളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പട്ടികയില്‍ ക്രിക്കറ്റ് ദൈവം സചിന്‍ ടെന്‍ഡുല്‍കറും . സചിന്റെ രഹസ്യ സ്വത്തിനെക്കുറിച്ച്‌ പാന്‍ഡോറ പേപേഴ്‌സാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 സെലിബ്രിറ്റികളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദ്മിര്‍ പുടിനും ഈ പട്ടികയിലുണ്ട്. 100 ശതകോടീശ്വരന്മാരും ഇന്ത്യ, റഷ്യ, യു എസ്, യു കെ, പാകിസ്താന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങളും, സെലിബ്രിറ്റികളും, സ്ഥാപനങ്ങളും പട്ടികയിലുണ്ട്. 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകള്‍ പുറത്തുവിട്ടുയെന്നാണ് റിപ്പോര്‍ട്.
ഇതില്‍ 300ഓളം ഇന്‍ഡ്യക്കാര്‍ പട്ടികയിലുണ്ടെന്നാണ് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വ്യക്തമാക്കിയത്. സചിന്‍ ടെന്‍ഡുല്‍കറിനു പുറമെ അനില്‍ അംബാനിയും പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖരോ, കമ്പനികളോ ആണ്. സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ രേഖകള്‍ പുറത്ത് വന്നതിനു ശേഷം വിദേശത്തെ നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈയിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്‍ഡ്യന്‍ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്‌നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭര്‍ത്താവ് തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്.

Related Articles

Back to top button