IndiaKeralaLatest

ഹൈവേകളില്‍ വാഹനങ്ങളുടെ വേഗപരിധി വര്‍ധിപ്പിക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം

“Manju”

ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി വർധിപ്പിക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം – East  Coast Daily Malayalam

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഹൈവേകളില്‍ വാഹനങ്ങളുടെ വേഗപരിധി കൂട്ടുന്നത് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ പരിഗണനയില്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ 5 മുതല്‍ 15കിലോമീറ്റര്‍ വരെ വേഗം വര്‍ധിപ്പിക്കുന്നതാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച്‌ മന്ത്രി നിതിന്‍ ഗഡ്കരി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

നിലവില്‍ ഹൈവേകളില്‍ 100 കിലോമീറ്ററും എക്സ്‌പ്രസ് ഹൈവേകളില്‍ 120 കിലോമീറ്ററുമാണു വേഗപരിധി. സംസ്ഥാനങ്ങളനുസരിച്ച്‌ ഇതില്‍ വ്യത്യാസവുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ 5 മുതല്‍ 15 കിലോമീറ്റര്‍ വരെ വേഗം വര്‍ധിപ്പിക്കുന്നതാണ് ആലോചനയില്‍.

രാജ്യത്തെ 115 ആസ്പിരേഷനല്‍ ജില്ലകളിലും ഗോത്രവര്‍ഗക്കാര്‍ക്കു മുന്‍ഗണന നല്‍കി ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങുമെന്നും ഗഡ്കരി അറിയിച്ചു. കേരളത്തില്‍ വയനാടിന് ഇതിന്റെ പ്രയോജനം ലഭിച്ചേക്കും. കേരളമടക്കം മഴ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ബിറ്റുമിനു പകരം കോണ്‍ക്രീറ്റ് റോഡുകള്‍ക്കു മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button