IndiaLatest

ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്‌കൂള്‍ ബാഗും

“Manju”

സിന്ധുമോൾ. ആർ

മട്ടാഞ്ചേരി : പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്‌കൂള്‍ ബാഗിന്റെ ഭാരത്തെ കുറിച്ച്‌ പുതിയ നിര്‍ദ്ദേശം. സ്‌കൂള്‍ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ താഴെയായിരിക്കണമെന്ന നിര്‍ദേശമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ബാഗിന്റെ ഭാരം പരിശോധിക്കാന്‍ സ്‌കൂളുകളില്‍ ഇതിനായുള്ള സംവിധാനം ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ത്രാസ് പോലുള്ള സജ്ജീകരിയ്ക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

2002ല്‍ മട്ടാഞ്ചേരിയിലെ ഗുജറാത്തി വംശജനായ മുകേഷ് ജെയിന്‍ ആണ് വിദ്യാര്‍ഥികള്‍ അമിതഭാരം ചുമക്കുന്നതിനെതിരേ ബദല്‍ നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് രാജ്യം മുഴുവന്‍ ഈ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സുപ്രീം കോടതിയെയും കേന്ദ്ര മാനവശേഷി വകുപ്പിനെയും മുകേഷ് സമീപിച്ചു. ഇപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണു കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തി ഇതു നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button