LatestThiruvananthapuram

ഒന്നാം ഡോസ് വാക്‌സിനേഷന്‍ ഈ മാസം പൂര്‍ത്തിയാകും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വാസ്‌നിനേഷന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്നലെ വരെ 92.08 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. 42.2 ശതമാനം പേര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിനും നല്‍കി. ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ച അപൂര്‍വ്വം ചിലരില്‍ മാത്രമാണ് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതിനെ കുറിച്ച്‌ വിശദമായി പഠിക്കുകയാണെന്നും കേന്ദ്രത്തിനൊപ്പം സംസ്ഥാന ആരോഗ്യ വകുപ്പും വാക്‌സിന്‍ സ്വീകരിച്ചവരിലുണ്ടായ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ പഠനം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിയതും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പെടെ ഇതുവരെ 91.77 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 6.73 കോടിയിലധികം കൊറോണ വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടേയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button