KeralaLatest

സിപിഎം പ്രതിഷേധ ദിനം ആചരിച്ചു.

“Manju”

 

ജനത്തെ കൊള്ളയടിക്കുന്ന പെട്രോൾ ഡീസൽ വില വർധന പിൻവലിക്കണമെന്ന ടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സിപിഎം പ്രതിഷേധ ദിനം ആചരിച്ചു. പതിനഞ്ചായിരം കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലേറെ പ്രവർത്തകരാണ് പങ്കെടുത്തത്. ദേശീയ-സംസ്ഥാന പാതകളിൽ ഓരോ കിലോമീറ്റർ ഇടവിട്ട് ആയിരുന്നു സമരം.

നരേന്ദ്ര മോഡി സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നു.കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു ( ബൈറ്റ് ) ഏരിയ സെക്രട്ടറി കെ പി സുധാകരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ. ബീന തുടങ്ങിയവർ പ്രസംഗിച്ചു.കണ്ണൂർ കാൽടെക്സിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു

അനൂപ് എം സി

Related Articles

Back to top button