Kerala

എസ് പി സിയില്‍ ശിരോവസ്ത്രം ധരിക്കാൻ അപേക്ഷ നൽകി വിദ്യാർത്ഥിനി

“Manju”

കോഴിക്കോട് : ശിരോവസ്ത്രം ധരിച്ച് സ്റ്റുഡന്‍സ് പോലീസ് കേഡറ്റില്‍ പ്രവർത്തിക്കാന്‍ അനുമതി തേടി വിദ്യാർത്ഥിനി. കോഴിക്കോട് കുറ്റ്യാടി ജി എച്ച് എസ് എസിലെ വിദ്യാർത്ഥിനി റിസ നഹാനാണ് സ്റ്റുഡന്‍സ് പോലീസ് യൂണിഫോമിനൊപ്പം ശിരോവസ്ത്രവും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും , ആഭ്യന്തരസെക്രട്ടറിക്കും അപേക്ഷ നല്‍കിയത്

ശിരോവസ്ത്രം ധരിച്ച് എസ് പി സി യൂണിഫോമിട്ട ചിത്രം സ്കൂളിലെ എസ് പി സി വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടതോടെയാണ് വിവാദമായത് . എസ്പിസി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ പാടില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ഇതോടെ റിസ എസ്പിസി പരിപാടികളിൽ നിന്ന് വിട്ടു നിന്നു. പിന്നാലെ മാതാവ് മുഖേന ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സ്കൂൾ യൂണിഫോമിന്റെ കാര്യത്തിൽ ഇടപെടാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനെ സമീപിക്കാന്‍ നിർദേശം നല്‍കി. തുടർന്നാണ് റിസ മുഖ്യമന്ത്രിയ്‌ക്കും ആഭ്യന്തര സെക്രട്ടറിക്കും റിസ അപേക്ഷ നല്‍കിയത് .

Related Articles

Back to top button