IndiaKeralaLatest

ചി​റ്റൂ​രി​ല്‍ പാ​ല്‍ സം​സ്ക​ര​ണ പ്ലാന്റില്‍ വി​ഷ​വാ​ത​ക ചോ​ര്‍​ച്ച; മൂ​ന്നു പേരുടെ സ്ഥിതി ഗുരുതരം

“Manju”

സിന്ധുമോള്‍ ആര്‍

ചി​റ്റൂ​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ല്‍ പാ​ല്‍ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ അ​മോ​ണി​യ വാ​ത​കം ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ചി​റ്റൂ​രി​ലെ ബ​ന്ദ​പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​ന​ഞ്ചോ​ളം പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പു​ത​ല​പ്പ​ട്ടി​ലെ ഹാ​റ്റ്സ​ണ്‍ ക​മ്പനി​യി​ലെ പാ​ല്‍ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് വാ​ത​ക​ച്ചോ​ര്‍​ച്ച ഉ​ണ്ടാ​യ​ത്. വി​ഷ​വാ​ത​കം ശ്വ​സി​ച്ച്‌ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ മൂ​ന്ന് പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ തി​രു​പ്പ​തി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ലാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം സ്ത്രീ​ക​ളാ​യി​രു​ന്നു.

Related Articles

Back to top button