Kerala

ചക്ക മുതൽ ജാതിക്ക വരെ ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി

“Manju”

തൃശൂർ : പ്രധാനമന്ത്രിയുടെ സ്വപ്നം നിറവേറ്റുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു. ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ ആദ്യ കയറ്റുമതി എപിഇഡിഎ ഫ്‌ലാഗ് ഓഫ് ചെയ്തു. അഗ്രികൾച്ചറൽ ആൻഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് കയറ്റുമതിക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത്.

തൃശൂരിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയിൽ നിന്നുള്ള വിവിധ മൂല്യവർദ്ധിത, പോഷക സമ്പുഷ്ട ഉത്പന്നങ്ങൾ ഓസ്ട്രേലിയയിലെ മെൽബണിലേക്കാണ് കയറ്റി അയക്കുന്നത്. ഈ ഉത്പന്നങ്ങൾ ഒരു വർഷത്തിൽ കൂടുതൽ കേടുകൂടാതെയിരിക്കും.

2022 ഓടെ 400 ബില്യൺ ഡോളർ ചരക്ക് കയറ്റുമതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരം ഉത്പന്നങ്ങളുടെ കയറ്റുമതിയെ എപിഇഡിഎ പ്രോത്സാഹിപ്പിക്കുന്നത്.

Related Articles

Back to top button