Tech

ഹ്യുണ്ടായിയുടെ കിയ നിർമാണ പ്ലാന്റിൽ കാവൽക്കാരനായി റോബോട്ട്

“Manju”

സിയോൾ: ആഗോള വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ദക്ഷിണ കൊറിയയിലെ കിയ നിർമാണ പ്ലാന്റിൽ കാവൽ നിൽക്കുന്നത് ഒരു റോബോട്ടാണ്. ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കാനും കൂടിയ താപനിലയുള്ള സന്ദർഭങ്ങളിൽ അഗ്‌നിബാധ പ്രവചിക്കാനുമുള്ള കഴിവും ഈ സുരക്ഷാ റോബോട്ടുകൾക്കുണ്ട്. ഹ്യുണ്ടായിക്ക് കൂടി ഓഹരിപങ്കാളിത്തമുളള റോബോട്ടിക്സ് ഡിസൈൻ കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്സ് ആണ് ഈ റോബോട്ടിനെ രൂപകൽപന ചെയ്തത്.

ലൈവ് സ്ട്രീമിംഗ് സംവിധാനത്തിലൂടെ പ്ലാന്റുകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സാധിക്കും. നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്) സഹായത്തോടെ പ്ലാന്റിലെ അപകടസാദ്ധ്യത തൽക്ഷണം തിരിച്ചറിയാനും ബന്ധപ്പെട്ടവരെ അറിയിക്കാനും ഇവയ്‌ക്കാകും. വൻ ദുരന്തങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

തെർമൽ ക്യാമറയും ത്രീഡി ലിഡാറും സമീപമുളള വ്യക്തികളുടെ സാന്നിധ്യം തിരിച്ചറിയാൻ റോബോട്ടിനെ സഹായിക്കും. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന റോബോട്ടിന്റെ നീക്കങ്ങൾ ഒരു വെബ്സൈറ്റിലൂടെ ലൈവ് സ്ട്രീമിങ്ങും നടത്തും. ഏതെങ്കിലും സെക്ഷനുകളിൽ അപകടസാദ്ധ്യതയുണ്ടെങ്കിൽ മാനേജർമാർക്ക് മുന്നറിയിപ്പ് നൽകാനും സംവിധാനമുണ്ട്.

രാത്രി വൈകിയുളള സുരക്ഷാ പരിശോധനകൾക്ക് പ്ലാന്റിൽ ഈ റോബോട്ടിന്റെ സേവനമാണ് കൂടുതലായി വിനിയോഗിക്കുന്നത്.

Related Articles

Back to top button